എന്റെ ഓര്‍മ്മകളെ ഒന്നും കൂടി ഇവിടെ അയവിറക്കട്ടെ..ഇതിത്തിരി വലുതായിട്ടാ ട്ടൊ...അതിപ്പൊ എങ്ങനെയാ പറയ്യാ...പറ്യാതിരിക്കാനും വെയ്യ....എന്തെങ്കിലും ആവട്ടെ...ഞാന്‍ തുടങ്ങുകയാ ട്ടൊ...........1985 മെയ് മാസം21നു ഞാനും എന്റെ നമ്പൂതിരിയും(പരമേശ്വരന്‍ എന്ന ഉണ്ണിമാഷു)വിവാഹിതരായി...വിവാഹം ന്ന് ച്ചാല്‍ വേളി ട്ട്വൊ...അങ്ങനെയല്ലെ പറ്യേണ്ടതു...വിരുന്നിന് പോക്കും ഒരൊ തിരക്കുകളും ഒക്കെ കഴിഞ്ഞ് ഞങ്ങള്‍ക്ക് ബോംബെക്കു വരാനുളള്ള സമയമായീ....5നു ആണു റ്റിക്കറ്റ്...അത് ഒരു അവിചാരിതമായ കാരണത്താല്‍ 4ദിവസം നീട്ടേണ്ടി വന്നു..അങ്ങനെ ഞങ്ങള്‍ 9തിനു മുംബയിലെക്കു പുറപ്പെട്ടു....ഞങള്‍ടെ പെണ്ണു കാണല്‍ തൊട്ട് വിവാഹം വരെ എത്തിച്ച ഒരു ആളുണ്ട് വാസ്വെട്ടന്‍...ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷനില്‍ തന്നെയാണു ഈ ഏട്ടനും ജോലി..നാട്ടിലാണെന്നു മാത്രം.റ്റിക്കറ്റ് ശരിയായിട്ടില്ല്യാ പക്ഷെ “അതൊക്കെ ശരിയാവും ...ഞാനല്ലെ പറ്യണെ താന്‍ ലതേം കൂട്ടി ഇങ്ങുടു വര്വാ....”വാസു ഏട്ടന്റെ വാക്കുകള്‍ ഉണ്ണ്യ്യെട്ടന് ഇത്തിരി സമാധാനം കൊടുത്തൂന്ന് തോന്നി എനിക്കും ആ മുഖം കണ്ടപ്പൊ
ആ അമ്മയോടും പിള്ളേരൊടും വര്‍ത്തമാനം പറഞ്ഞും ചിരിച്ചും കുറച്ചു സമയം കഴിഞ്ഞു..വണ്ടി പെട്ടെന്ന് നീങ്ങാന്‍ തുടങ്ങി.ഞാന്‍ ഉണ്ണ്യ്യേട്ടന്‍ കേറിയില്ല്യെ എന്നു നോക്കി.5മിനുറ്റ് കഴിഞ്ഞു ആളെ കാണാനില്ല്യാപിന്നെയും സമയം നീങ്ങിക്കൊണ്ടിരുന്നു.എന്റെ മനസ്സിന്റെ ഉള്ളില്‍ ചെറിയൊരു പേടിയും ഈശ്വരാ കയറാന്‍ പറ്റിയില്ല്യെ ആവൊ?ഞാന്‍ അതുവരെ അടക്കിപ്പിടിച്ചിരുന്ന മനസ്സ് എന്റെ കൈ വിട്ടുപ്പോയി..കരയാന്‍ തുടങ്ങി.പാവം ആ അമ്മ എന്നെ സമാധാനിപ്പിക്കുണ്ടായിരുന്നു.പക്ഷെ ഞാനുണ്ടോ കരച്ചില്‍ നിര്‍ത്തുന്നു.എര്‍ണാംകുളത്തിനും പാലക്കടിനും അപ്പുറത്ത് ലോകം കാണാത്ത എനിക്ക് ഈ തീവണ്ടി യാത്ര ശരിക്കും പേടിസ്വപ്നമാവുമോ ന്ന് ഭയന്നു ഞാന്‍..അടുത്ത സ്ടേഷനില്‍ വണ്ടി നിന്നു..എന്നിട്ടും ആളെ കാണാനില്ല്യാ..എന്നെ ഉപേക്ഷിച്ച് പോയിണ്ടാവ്വോ എന്നൊക്കെയായി എന്റെ മനോരാജ്യങ്ങള്‍...ഉണ്ണ്യേട്ടന്‍ ഇറങ്ങിപ്പോയ സ്റ്റേഷന്‍ കൃഷ്നരാജപുരം എന്നാണെന്റെ ഓര്‍മ്മ....പിന്നെം ഞാന്‍ കരയന്നെ കരയന്നെ.അടുത്ത സ്ടേഷനും എത്തി..അപ്പൊ ദെ പ്രത്യക്ഷായീ എന്റെ ന്രി..ഈശ്വരാ അപ്പൊ എന്റെ മനസ്സിലുണ്ടായ ഒരു സ്ന്തോഷം...അത് പറഞ്ഞറിയിക്കാന്‍ വെയ്യാ...അനന്തമജ്നാതം അവര്‍ണ്ണനീയം എന്നു പറഞ്ഞ അവസ്ഥയാ.....
അങ്ങനെ ഒരുവിധത്തില്‍ സമാധാനമായീ എനിക്കു...ആ കുട്ടിക്ക് വേണ്ട ബൂക് മേടിച്ച് വന്നപ്പോഴേക്കും വണ്ടി നീങ്ങിയിരുന്നു.കിട്ടിയ കമ്പാര്‍ട്ടുമെന്റില്‍ ചാടിക്കയറി അതോണ്ട താമസമായത് ...അവരുടെ ദയ കൊണ്ട് രാത്രി ഞങ്ങള്‍ക്ക് ഒരു ബെര്‍ത് കിട്ടി...അങ്ങനെ ആദ്യ ട്രെയിന്‍ യാത്ര ടിക്കറ്റ് ഉറപ്പാവാതെ ഒരു ബെര്‍ത്തില്‍ കയരിപ്പറ്റി ഞങ്ങള്‍ മുംബൈ മഹാനഗരത്തില്‍ കാലുകുത്തി...എല്ലാ കാര്യത്തിനും സ്പേഷല്‍ ആയിരുന്നു ആ വണ്ടി....വെള്ളമില്ലാ വെളിച്ചമില്ലാ.സമയത്തു എവിടെയും എത്തുകയുമില്ല്യാ അങ്ങനെ ഇവിടെ എത്തിയപ്പോഴേക്കും വൈകുന്നേരം 4മണിയായി....48മണിക്കൂറിലാ ഞങ്ങള്‍ ഇവിടെ എത്തിയത്..സ്റ്റെഷനില്‍ പത്തിരുപത് പേര്‍ ഉണ്ടായിരുന്നു ഞങ്ങളെ സ്വീകരിക്കാന്‍...എല്ലാരും കൂടി രസമായി ഇവിടെ എത്തി..ഞങ്ങള്‍ ടാക്സിയിലാ വന്നത്.വരുന്ന വഴിക്കൊക്കെ ഉണ്ണ്യ്യേട്ടന്‍ സീദാ സീദാ...ന്നു പരഞ്ഞുകൊണ്ടിരുന്നു..എന്താ പറയണെന്ന് എനിക്കും മനസ്സിലായില്ല്യാ...ആരാണാവോ ഈ സീതാ....ഒരു പക്ഷെ പണിക്കാരത്തിയുടെ പേരാവുമൊ?അവര്ടെ പേരു ഇപ്പൊ എന്തിനാ പറ്യണെ..അപ്പൊഴെക്കും ഇവിടെ എത്തി ഞങ്ങള്‍..വീട്ടിലും ഒരു പാട് അള്‍ക്കാര്‍..പിന്നെം ആരൊക്കെയൊ വന്ന് ബെല്ലടിക്കുന്നു ചിരിയും ബഹളവും..ഇവര്‍ക്കൊക്കെ എന്നും ഞാന്‍ വെച്ചു വിളമ്പിക്കൊടുക്കേണ്ടിവരുമൊ ദൈവമേ എന്നായി പിന്നെ എന്റെ ചിന്ത.....
എല്ലാവരും കൂടി ഭക്ഷണം ഉണ്ടാക്കലും ചിരിയും പരസ്പരം കളിയാക്കലും എല്ലാം കൂടി ആകെ നല്ല രസം....ഇതിനിടയില്‍ ഉണ്ണ്യ്യേട്ടന്റെ ചെറിയച്ഛനും.അദ്ദേഹം വിഭാര്യനാണ്.കുട്ടികള്‍ഇല്ല്യാ.. ഞങ്ങളാണു ഇപ്പൊ അദ്ദേഹത്തിന്റെ കുട്ടികള്‍..ഭാര്യ ഒരു അപകടത്തില്‍ ഇവിടെ വെച്ച് മരിച്ചുപോയിരുന്നു.അദ്ദേഹവും കുട്ടികളെപ്പോലെ ഞങ്ങളുടെ ഇടയില്‍ പെരുമാറുന്നത് കണ്ടപ്പോള്‍ എനിക്ക് അത്യധികം സ്ന്തോഷം തോന്നി..അദ്ദേഹത്തിനെ ഒരച്ചനെ നോക്കുന്നതുപൊലെ നോക്കാന്‍ എനിക്ക് കഴിഞ്ഞു എന്ന സന്തോഷവും നിങ്ങളോടൊപ്പം പങ്കു വെക്കട്ടെ ഞാന്‍.ഞാന്‍ ട്രൈനിന്റെ അടുത്തു ചെന്നപ്പോള്‍ ഒരു കമ്പാര്‍ട്ടുമെന്റ് വെള്‍ലത്തില്‍ മുങ്ങി കിടക്കുന്നു...കൊറെ പെട്ടിയും ലഗ്ഗേജും ഉണ്ട് അതിന്റെ മുകളില്‍ ഒരാളും..ഞാന്‍ കണ്ട കാഴ്ചയാ ഇത്...അവരെല്ലാവരോടും ഈ കഥകളൊക്കെ പറഞ്ഞുകൊടുത്തു ഉണ്ണ്യ്യെട്ടന്‍ ഒപ്പം സീതയെക്കുരീച്ചും...വണ്ടി നേരെ പൊയ്ക്കോട്ടെ എന്നാ അതിന്റെ അര്‍ഥം അല്ലാതെ അതൊരു പെണ്ണിന്റെ പേരല്ലാ ന്ന് മനസ്സിലാക്കെന്റെ പോത്തേന്നു.....അപ്പൊ എന്റെ മുഖം എങ്ങനെയാ ണ്ടാവ്വാ ന്ന് ഒന്നു ആലോചിച്ചു നോക്കു നിങ്ങള്‍.......?????
അമ്മേ അമ്മേ.... ഈ മണ്ണില്‍ പിറന്നു വീണ ഉടനെ ആദ്യമായി കുഞ്ഞില്‍ നിന്നുയരുന്ന കരച്ചിലില്‍എതൊരമ്മയാ ഹര്ഷപുളകിതയാക്കാത്തത്?അതുവരെ അനുഭവിച്ച വേദനകളൊക്കെ മറന്നു തന്റെ കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ അമ്മയുടെ ഉള്ളിലെ നിറ്വ്ര്തി അമ്മ മനസ്സിനു മാത്രം അവകാശപ്പെട്ടതാണ്.
ചെല്ലമ്മക്ക് എപ്പോഴും പേടിയായിരുന്നു തന്റെ കുഞ്ഞിനു എന്തെങ്കിലും പറ്റുമോ എന്ന്.അതല്ലേ മറ്റെല്ലാവരെയും ഉപേക്ഷിച്ച് ഒരിക്കലും എത്താന്‍ പറ്റും എന്ന് വിചാരിക്കാത്ത സ്ഥലതെക്കു പോകാന്‍ തീരുമാനിച്ചത്ഉയര്ന്നു പൊങ്ങുന്ന വിമാനത്തിലിരുന്നു ചെല്ലമ്മ ഭൂതകാല സ്മരണകളെ അയവിറക്കി.അമ്പലത്തിന്റെ മുന്നില്‍ പൂക്കള്‍ വില്‍ക്കുന്ന ചെല്ലമ്മക്ക് ആ മെലിഞ്ഞ രണ്കയ്യാന്‍ എന്നും ഒരു തുണയായിരുന്നു.കല്ലും കുടിച്ചു വന്നു തന്നെയും തന്റെ അമ്മയെയും എന്നും മൃഗീയമായി മാര്‍ദ്ടിക്കുംയിരുന്നു ചെല്ലമ്മയുറെ ചിറ്റപ്പന്‍.അമ്മക്ക് സഹായത്തിനു വന്ന തന്റെ അച്ഛന്റെ സഹോദരന് അച്ഛന്റെ ഘതകാനായി.ജയില്‍ വാസം കഴിഞ്ഞതോടെ ഇവിറെയായി താമസവും .സ്വന്തം ഭാര്യയും കുട്ടികളും നാട്ടില്‍ ഉണ്ടെങ്കിലും തന്റെ അമ്മയെ അവന് ഇഷ്ടംയിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു ചെല്ലമ്മ അറിഞ്ഞു.കാണാന്‍ സുന്ദരിയായിരുന്ന തന്റെ അമ്മക്ക് ഒന്നും എതിര് പറയാനും കഴിഞ്ഞില്ല.ഒരു ദിവസം പൂ വിറ്റു വീട്ടില്‍ വന്ന ചെല്ലമ്മ തന്റെ അമ്മയെ മരിച്ച നിലയിലാണ് കണ്ടത്.അന്നതിന്റെ കാരണം എനതാണെന്നു മനസ്സിലാക്കന്‍ ഉള്ള പ്രായവും അവള്‍ക്കയിരുന്നില്ല.അങ്ങനെ ആരുമില്ലാത്ത തനിക്ക് രണ്കയ്യാന്‍ ഒരു തുണയായി.പിന്നീട് അവള്‍ അവന്റെ ഭാര്യയുമായി.തന്നെ അളവില്ലാതെ സ്നേഹിക്കുമായിരുന്നു രണ്കയ്യാന്‍ പക്ഷെ ചീട്ടു കളി അവന്റെ ഒരു ദൌര്‍ബല്യമായിരുന്നു.കൂടെ ചാരായം കുടിയും.ഇതു മാത്രമെ തനിക്ക് അവനില്‍ ഇഷ്ടമല്ലാത്ത ശീലം ഉണ്ടയിരുന്നുള്ളൂ.അമ്പലത്തിലെ ഉത്ശവത്തിനു കയ്യില്‍ നിറച്ചു കുപ്പി വളകള്‍ ഇടുവിക്കും രണ്കയ്യാന്‍.അതിന്റെ കിലുക്കം അവനൊരു ഹരമായിരുന്നു."പൂ ചൂടി വല്യേ പൊട്ടും ചാര്‍ത്തിയ നിന്നെ കാണാന്‍ കോവിലിലെ ദേവി മാതിരി ഇരുക്ക്..എന്നാ ചന്തമാ എന്‍ പൊന്നെ ഉനക്ക്.....ആ പറച്ചിലില്‍ താന്‍ മയങ്ങിപ്പോവുമായിരുന്നു.....തനിക്ക് മൂന്ന് കുട്ടികളെയും തന്നു ആ സ്നേഹനിധി യാത്രയായി ഒരു ദിവസം. ചാരായം കരളിനെ മുഴുവന്‍ കാര്‍ന്നു തിന്നിട്ടുന്റയിരുന്നു അപ്പോഴേക്കും.നല്ലൊരു തുക ചിലവാക്കിയ രക്ഷപ്പെടും എന്ന് വeidyan പറഞ്ഞപ്പോള്‍ താന്‍ മറ്റൊന്നും ആലോചിച്ചില്ല.മരുന്നിനു പൈസയില്ലാതെ താന്‍ കിടന്നു വിഷമിച്ച ആ ദിവസം താന്‍ ഇന്നും ഓര്‍ക്കുന്നു. അമ്പലത്തിലെ സ്വാമി തനിക്കൊരു വഴി പറഞ്ഞു തന്നു."നിനക്ക് മൂന്നു കുട്ടികളില്ലേ ? അവരെ അതില്‍ ഒരാളെ നീ എനിക്കൊരു പരിച്ചയക്കരനുന്റ്റ് അവര്ക്കു കൊടുക്കാമോ .നിനക്കു രണ്കയ്യനെ ചികിത്സിക്കാന്‍ പിസേം കിട്ടും അവര്‍ക്കൊരു സഹായോം ആയി.തന്റെ കണ്ണിന്റെ മുന്നില്‍ രണ്കയ്യന്റെ തളര്‍ന്ന mukhamaayirunnu അപ്പോള്‍.പക്ഷെ ഒരു ചികിത്സയും തന്റെ അണ്ണനെ രക്ഷിച്ചില്ല..തന്റെ കണ്ണില്‍ നിന്നു വീണ കണ്ണീര്‍ അടുത്തിരിക്കുന്ന സ്ത്രീയുടെ കയ്യില്‍ വീണത് അവള്‍ അറിഞ്ഞില്ല.അങ്ങനെ തന്റെ മകള്‍ കുസുമത്തിനെ അവര്ക്കു കൊടുത്തു പാവം ആ അമ്മ."കമലവും രാജനും തന്റെ മക്കളായി ഇപ്പോഴും ഉണ്ടല്ലോ തന്റെ കൂടെ സ്വാമിയുടെ ഭാര്യ തന്നെ സമാധാനിപ്പിച്ചു."പക്ഷെ എതോരമ്മ തന്റെ മക്കളെ തന്‍ നൊന്തു പ്രസവിച്ച തന്റെ കുഞ്ഞിനെ കൊടുക്കാന്‍ തയ്യാറാവും?രണ്കയ്യന്റെ അമ്മായി തന്നെ കുറ്റപ്പെടുത്തി പല പ്രാവശ്യം.തന്റെ കണ്ണീര് ആര് കാണാന്‍?ഇതുവരേം ഒരു സഹായോം ചെയ്തിട്ടില്ലാത്ത അവര്‍ കുറ്റം പറയാന്‍ മാത്രം വീട്ടിലെത്തി.ഫലമൊന്നും ഉണ്ടായില്ലെന്ന കാര്യം വാസ്തവം തന്നെ!..തന്റെ കുട്ടികളെ നോക്കാന്‍ തനിക്കാവായ അല്ല.